പത്തനംതിട്ട: ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ കൂടുതലാളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലായി ജില്ലയിൽ കൂടുതൽ കൊവിഡ് കെയർ സെന്ററുകൾ തുറക്കാൻ ആലോചന.
ഓരോ താലൂക്കിലും ആയിരം മുറികൾ വീതമുള്ള കൊവിഡ് കെയർ സെന്ററുകൾ സജ്ജീകരിക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളുള്ള സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സാദ്ധ്യത പരിശോധിക്കും.