ഇലവുംതിട്ട : മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലവുംതിട്ടയിലും പരിസരപ്രദേശങ്ങളിലുമുള്ള റേഷൻ കടകൾ, ബാങ്ക്, എ.ടി.എം തുടങ്ങി ആളുകൾ അധികമായി വരുന്ന സ്ഥാപനങ്ങളിൽ അണു നശീകരണം നടത്തി. ഒപ്പം അണു നശീകരണത്തിനായി 200 ലിറ്ററിലധികം ബ്ലീച്ചിംഗ് സൊല്യൂഷൻ തയാറാക്കി അവ്യശക്കാർക്ക് വിതരണം ചെയ്തു. ലോക് ഡൗൺ ആരംഭിച്ചതു മുതൽ പ്രവർത്തകർ മരുന്നുകൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിനും,റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കുന്നതിനായി വോളന്റിയർ വർക്ക് നടത്തി.അവശരായവരുടെ റേഷൻ വീട്ടിൽ എത്തിക്കുന്നത് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോകുവാൻ സാധിക്കുന്നുണ്ട് .ഇപ്പോൾ നിത്യോപയോഗ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നതിനായി www. dyfielavumthitta.com എന്ന പേരിൽ വെബ്‌സൈറ്റ് വഴി ഓർഡറുകൾ സ്വീകരിക്കാൻ പോവുകയാണ്.