9205284484

പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ വിവിധ ആരോഗ്യ സേവനങ്ങൾക്കായി ജില്ലയിലുള്ളവർ ഇനി 9205284484 എന്ന ഒരു നമ്പരിൽ വിളിച്ചാൽ മതിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ അറിയിച്ചു. ഇതിനായി ഇന്റഗ്രേറ്റഡ് വോയിസ് റെസ്‌പോൺസ് സംവിധാനം നടപ്പാക്കി.
ഏകീകൃത നമ്പറിൽ വിളിക്കുമ്പോൾ മൂന്ന് ഓപ്ഷനുകൾ ലഭ്യമാകും. നമ്പർ 1 അമർത്തുമ്പോൾ ജില്ലാ മെഡിക്കൽ ഓഫീസിലുള്ള കൺട്രോൾ റൂമിലേയും 2 അമർത്തുമ്പോൾ മാനസിക ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധികൾ, കൗൺസലിംഗ് എന്നിവ ലഭ്യമാക്കുന്ന വിഭാഗത്തിലേയും 3 അമർത്തുമ്പോൾ ചികിത്സാ ചികിത്സേതര കാര്യങ്ങൾക്കുള്ള നിർദേശങ്ങൾ നൽകുന്ന കോൾ സെന്ററിലെയും സേവനങ്ങൾ ലഭിക്കും.