പത്തനംതിട്ട: ലോക് ഡൗൺ നടപ്പാക്കാൻ റോഡിൽ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് പുതിയ സംവിധാനം നിലവിൽ വന്നു.
പൊലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളിൽ എത്തുന്ന ഈ ബസിൽ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്. പൊലീസുകാർ പിൻവാതിലിലൂടെ പ്രവേശിച്ച് ബസ്സിനുളളിലൂടെ കടന്ന് മുന്നിൽ എത്തുന്ന സമയത്തിനുളളിൽ അവരെ പൂർണ്ണമായും അണുവിമുക്തരാക്കാൻ ഈ സംവിധാനത്തിന് കഴിയും.