കലഞ്ഞൂർ: ലോക്ക് ഡൗൺ സാഹചര്യത്തിൽ ബുദ്ധിമുട്ടിലായവർക്ക് കൈത്താങ്ങുമായി ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. സംസ്ഥാന തലത്തിൽ ആലംബഹീനർക്കായി നടപ്പിലാക്കി വരുന്ന ' ഒരു വയർ ഊട്ടാം, ഒരു വിശപ്പടക്കാം 'പദ്ധതിയിൽ സ്‌കൂളിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അതിഥി നിർമാണത്തൊഴിലാളികൾക്ക് ആഹാരം നൽകി. എസ്.പി.സി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും അദ്ധ്യാപകരും പരിശീലകരായ പൊലീസുകാരും ചേർന്ന് സമാഹരിച്ച ഭക്ഷ്യ കിറ്റുകൾ ജനമൈത്രി പൊലീസിന് അർഹർക്ക് നല്കാനായി കൈമാറി. കൂടൽ എസ്.എച്ച്.ഒ,.ടി.ബിജു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ എ.ഡി.എൻ.ഒ., ജി.സുരേഷ് കുമാർ, ഇ. സജി, സജീവ് കലഞ്ഞൂർ, സി.പി.ഒ, ഫിലിപ്പ് ജോർജ്, ഡി.ഐ.മാരായ കെ.സുമേഷ്, ഷൈലജാദേവി, വി.ടി. ടെന്നീസൺ, എ.സുബിൻ എന്നിവർ പ്രസംഗിച്ചു.