anagha
അനഘ

പത്തനംതിട്ട : ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ വെറുതെയിരിക്കുകയല്ല ഇരുപത്തിയൊന്നുകാരിയായ അനഘ. ബോട്ടിൽ പെയിന്റിംഗിലൂടെ തന്റെ കലാവാസനയ്ക്ക് പുതിയ മാനം നൽകിയിരിക്കുകയാണ് ഇൗ ഇരുപത്തൊന്നുകാരി. കോന്നി എസ്.എൻ.ഡി.പി യോഗം കോളേജ് റിട്ട. പ്രിൻസിപ്പലും അത്തിക്കയം എസ്.എൻ.ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലുമായ പി.കെ മോഹനരാജിന്റെ മകളാണ് റാന്നി പ്ളാങ്കമൺ ശ്രീലകം വലിയ പറമ്പിൽ വീട്ടിൽ അനഘ. വർണ്ണ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയ കുപ്പികൾ യഥേഷ്ടമുണ്ട് അനഘയുടെ പക്കൽ. കാലിക്കുപ്പികൾ സംഘടിപ്പിക്കുകയായിരുന്നു ആദ്യ ജോലി.അടുത്തുള്ള തോട്ടിലും പറമ്പിലും അവ ഇഷ്ടംപോലെ ഉണ്ടായിരുന്നു. .ക്ലേയും അക്ര ലിക്ക് പെയിന്റും ഉപയോഗിച്ചാണ് അതിൽ ചിത്രങ്ങൾ വരയ്ക്കുന്നത്. മുത്തച്ഛൻ ഭാസ്ക്കരപ്പണിക്കരാണ് ചിത്രരചന പ്രോത്സാഹിപ്പിക്കുന്നത്. റിട്ട. അദ്ധ്യാപകനായ അദ്ദേഹവും ചിത്രകാരനാണ്. മാതാവ് ജി. രാജശ്രീ വെൺകുറിഞ്ഞി എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ പ്രിൻസിപ്പലാണ്. ചെങ്ങന്നൂർ കോളേജ് ഒഫ് എൻജിനീയറിംഗിലെ അവസാന വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ് അനഘ.