മല്ലപ്പള്ളി : എക്‌സൈസ് സർക്കിളിന്റെ പരിധിയിൽ വ്യാജമദ്യ നിർമ്മാണം തടയുന്നതിന് റെയ്ഡുകൾ ശക്തമാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതുവരെ 150 റെയ്ഡുകൾ നടത്തി.എട്ട് അബ്കാരി കേസുകളും, നാല് എൻ.ഡി.പിഎസ് കേസുകളും, 154 കോട്പാ കേസുകളും രജിസ്റ്റർ ചെയ്തു. 1.65 ലിറ്റർ ഇന്ത്യൻനിർമിത വിദേശമദ്യവും, 155 ലിറ്റർകോടയും, 165 ഗ്രാം കഞ്ചാവും, 100.015 കി.ഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. വിവിധ കേസുകളിലായി ആകെ 10 (പത്ത്) പേരെ അറസ്റ്റ്‌ചെയ്തു. ലോക്ക്ഡൗൺ കാലയളവിൽ വാറ്റ്, വ്യാജമദ്യ നിർമ്മാണം, പുകയില ഉത്പന്നങ്ങളുടെ വിൽപ്പന എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ഫോണിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിക്കാം. എക്‌സൈസ് സർക്കിൾ ഓഫീസ്, മല്ലപ്പള്ളി 04692682540 (ഓഫീസ്), 9400069470 (എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, മല്ലപ്പള്ളി), എക്‌സൈസ് റെയിഞ്ച് ഓഫീസ്, മല്ലപ്പള്ളി 04692683222 (ഓഫീസ്), 9400069480 (എക്‌സൈസ് ഇൻസ്‌പെക്ടർ, മല്ലപ്പള്ളി).