ചിറ്റാർ: കെ.എസ്.കെ.ടി പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റേഷൻ സ്‌കോഡ് പ്രവർത്തനം ഏരിയാ തലത്തിൽ ആരംഭിച്ചു.ചിറ്റാർ അഞ്ചേക്കർ കോളനിയിൽ നടന്ന സാനിട്ടേഷൻ പ്രവർത്തനം യൂണിയൻ ഏരിയ സെക്രട്ടറി എം.എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം എൻ രജി,ഏരിയ കമ്മിറ്റിയംഗങ്ങളായ റോയ്,രാധാകൃഷ്ണൻ, സുശീലൻ, സലിം എന്നിവർ നേതൃത്വം നൽകി.ചിറ്റാർ ,വയ്യാറ്റുപുഴ,പെരുനാട് മേഖലയിലെ കോളനികളിലും ലക്ഷം വീടു കോളനികളിലും മാർക്കറ്റുകളും ശുചീകരിച്ചു.ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ടെക്സും,വീടുകളിൽ കഴിയുന്ന രോഗികൾക്കുള്ള അവശ്യമരുന്നുകളുടെ വിതരണവും ആരംഭിച്ചു.