മല്ലപ്പള്ളി: പട്ടികവർഗ കുടുംബങ്ങൾക്ക് സർക്കാർ അനുവദിച്ച പലവ്യഞ്ജന കിറ്റുകൾ മല്ലപ്പള്ളി താലൂക്കിൽ റേഷൻ കടകളിലൂടെ വിതരണം ആരംഭിച്ചു. താലൂക്കുതല വിതരണോദ്ഘാടനം ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു നിർവഹിച്ചു. പഞ്ചായത്ത് അംഗം മെമ്പർ അലിക്കുഞ്ഞു റാവുത്തർ താലൂക്ക് സപ്ലൈ ഓഫീസർ ആർ. അഭിമന്യു സപ്ലെകോ ഡിപ്പോ മാനേജർ ബാലചന്ദ്രൻ,പട്ടികവർഗ പ്രൊമോട്ടർ സജിമോൾ എ.എൻ. തുടങ്ങിയവർ പങ്കെടുത്തു. 1000 രൂപ വിലവരുന്ന പലവൃഞ്ജ കിറ്റുകൾ താലൂക്ക് പരിധിയിലുള്ള 78 പട്ടികവർഗ കുടുംബങ്ങൾക്ക് അവരുടെ റേഷൻകാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻ കടകളിലൂടെ കിറ്റ് ലഭിക്കും.