cpi

അടൂർ: കോവിഡ്19 വ്യാപനത്തെ തടയുന്നതിനു രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കമ്മ്യുണിറ്റി കിച്ചണുകളിലേക്ക് സി.പി.ഐ ഭക്ഷ്യവസ്തുകൾ എത്തിച്ചു.അടൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും സി.പി.ഐ ലോക്കൽ കമ്മിറ്റികൾ ശേഖരിച്ച അരി പച്ചക്കറി ,പലവ്യജനങ്ങൾ എന്നീ ഭക്ഷ്യസാധനങ്ങളാണ് വിതരണം ചെയ്തത്.പന്തളം ലോക്കൽ കമ്മിറ്റി പന്തളം നഗരസഭയിലെ കമ്മൂണിറ്റി കിച്ചണിലും ഏഴംകുളം ലോക്കൽ കമ്മിറ്റി ഏഴംകുളം പഞ്ചായത്ത്കിച്ചണിലും അടൂർ ലോക്കൽ കമ്മറ്റി അടൂർ മുൻസിപ്പൽ കിച്ചണിലും ഏറത്ത് ലേക്കൽ കമ്മിറ്റി ഏറത്ത് പഞ്ചായത്ത് കിച്ചണിലും,പെരിങ്ങിനാട് ലോക്കൽ കമ്മിറ്റി പള്ളിക്കൽ പഞ്ചായത്ത്കിച്ചണിലും കൊടുമൺ ലോക്കൽ കമ്മിറ്റി കൊടുമൺ പഞ്ചായത്ത് കിച്ചണിലും ,പന്തളം തേക്കേക്കര ലോക്കൽ കമ്മിറ്റി പന്തളം തേക്കേക്കര പഞ്ചായത്ത്കിച്ചണിലും തുബമൺ ലോക്കൽകമ്മിറ്റി തുമ്പമൺ പഞ്ചായത്ത്കിച്ചണിലും ഏനാത്ത് ലോക്കൽ കമ്മിറ്റി ഏനാത്ത് പഞ്ചായത്ത് കിച്ചണിലും മണ്ണടി ലോക്കൽ കമ്മിറ്റി കടമ്പനാട് പഞ്ചായത്ത് കിച്ചണിലും പാർട്ടി മണ്ഡലം കമ്മിറ്റി കരുവാറ്റ എൽ.പി സ്കളിൽ പ്രവർത്തിക്കുന്ന അഗതി ക്യാമ്പിലും ഭക്ഷ്യസാധനങ്ങൾ നൽകി സി.പിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, ചിറ്റയം ഗോപകുമാർ എം.എൽ.എ, ജില്ലാ അസി :സെക്രട്ടറി ഡി.സജി, ജില്ലാ പഞ്ചായത്ത് അംഗംടി.മുരുകേഷ്, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങൾ അരുൺ കെ.എസ് മണ്ണടി, അടൂർ സേതു എന്നിവർ നേതൃത്വം നൽകി.