തിരുവല്ല: ചാരായം വാറ്റുന്നതിനായി വീട്ടിൽ 175 ലിറ്റർ കോട സൂക്ഷിച്ചതിന് പെരിങ്ങര ചന്ദ്രഭവനിൽ സജീന്ദ്രകുമാർ (41)നെ എക്‌സൈസ് അറസ്റ്റുചെയ്തു.
പത്തനംതിട്ട അസി.എക്‌സൈസ് കമ്മിഷണർ മാത്യു ജോർജിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ രേണുനാഥൻ, പ്രിവന്റീവ് ഒാഫീസർമാരായ അജയകുമാർ, ശ്രീകുമാർ, സി. ഇ.ഒ.മാരായ വിമൽകുമാർ, ദിലീപ് സെബാസ്റ്റ്യൻ, വിശ്വനാഥൻ, വിനൂജാ ദേവ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.