അടൂർ : ലോക്ക് ഡൗൺ കണക്കിലെടുത്ത് പള്ളിക്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അടൂർ താലൂക്ക് മോട്ടോർ എംപ്ലോയിസ് സഹകരണ സംഘം ആവശ്യ സാധനങ്ങൾ സംഘം പ്രസിഡന്റ് കെ.ജി സുരേഷ് കുമാർ പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സന്തോഷിന് കൈമാറി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഉണ്ണികൃഷ്ണൻ, സംഘം ഓണററി സെക്രട്ടറി രാധാകൃഷ്ണൻ,ഭരണ സമിതി അംഗങ്ങളായ ബിജു മമ്മുട്, എബി കടമ്പനാട്, അജു എസ്.,കെ.പ്രസന്നൻ, കുടുംബശ്രീ അംഗങ്ങളായ ഗീത,ഷിനാ റെജി എന്നിവർ പങ്കെടുത്തു.