10-neernaya-attack
പാണ്ടനാട് വടക്ക് പ്രമട്ടക്കര ഒന്നാം വാർഡിൽ വളഞ്ഞവട്ടംവരാപ്പുഴ വീട്ടിൽ വി.പി.രഘുവിന്റെ കാലുകളിൽ നീർനായ കടിച്ച നിലയിൽ.

ചെങ്ങന്നൂർ: പമ്പാനദിയിലും മണിമലയാറ്റിലും നീർനായയുടെ ആക്രമണം വ്യാപകം. പമ്പാനദിയിലെ അരിയിത്തറക്കടവിൽ കുളിക്കാനിറങ്ങിയ പാണ്ടനാട് വടക്ക് പ്രമട്ടക്കര വളഞ്ഞവട്ടം വരാപ്പുഴ വീട്ടിൽ വി.പി.രഘുവിന കഴിഞ്ഞ ദിവസം നീർനായ കടിച്ചു. മറ്റ് ചിലർക്കും നേരത്തെ കടിയേറ്റിട്ടുണ്ട്. കുത്തിയതോട്, മുറിയായിക്കര, പി.എച്ച് സെന്റർ കടവ്, കുന്നേൽ തുടങ്ങിയ കടവുകളിലും, ഇരമ്മല്ലിക്കര തട്ടാവിളത്ത്
കടവ്, മദനശേരിക്കടവ്, വരട്ടാറിലെ വാളത്തോട് കടവ് തുടങ്ങിയ കടവുകളിലും നീർനായ ശല്യമുണ്ട്.
വേനലിൽ കിണറുകളിൽ വെള്ളംവറ്റിയതോടെയാണ് ആളുകൾ നദിയെ ആശ്രയിച്ചത്. .വെള്ളത്തിൽ
പൊങ്ങിയും താണും യാത്ര ചെയ്യുന്ന ഇവ ആളെ കടിച്ച ശേഷം വെള്ളത്തിൽ
ഊളയിടും. . രാത്രിയിൽ കരയിലാണ് ഇവ കഴിയുന്നത് . നദിയിൽ മാംസാവശിഷ്ടങ്ങളും, ചീഞ്ഞ വസ്തുക്കളും മറ്റും ഉള്ളതിനാലാണ് ഇവ പെരുകിയത്.

----------------------------------

രഘുവിന്റെ കാലുകളിൽ നീർനായ കടിച്ച നിലയിൽ.