മല്ലപ്പള്ളി: രാജീവ്ഗാന്ധി ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. പി.ജെ. കുര്യൻ മല്ലപ്പള്ളി ,ആ നിക്കാട്, കല്ലൂപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലവ്യഞ്ജന സാധനങ്ങൾ വാങ്ങി നൽകി. പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവൽ, തോമസ് മാത്യു, റജി ചാക്കോ എന്നിവർ എറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ.റെജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കോശി പി.സക്കറിയാ, സതീഷ് കല്ലൂപ്പാറ, കെ.ജി. സാബു, പി.ടി ഏബ്രഹാം എന്നിവർ നേതൃത്വം നല്കി.