10-guest
കെ എം മാണിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് തിരുവല്ല ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ വസ്ത്ര വിതരണം സ്‌റ്റേറ് സ്റ്റീയറിഗ് കമ്മിറ്റി മെമ്പർ അഡ്വ വർഗീസ് മാമ്മൻ നിർവഹിക്കുന്നു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിബു വർഗീസ് സമീപം.

തിരുവല്ല : കെ.എം മാണിയുടെ ഒന്നാം ചരമ വാർഷികം അദ്ധ്വാനവർഗദിനമായി കേരള കോൺഗ്രസ് (എം) തിരുവല്ല മണ്ഡലം കമ്മിറ്റി ആചരിച്ചു . കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുള്ളിപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പാർട്ടി ഹൈ പവർ കമ്മിറ്റി മെമ്പർ കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു.പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ.വർഗീസ് മാമ്മൻ ,തോമസ് മാത്യു , ജോർജ് മാത്യൂ ,തമ്പി കുന്നുകണ്ടത്തിൽ,ഷിബു വർഗീസ് എന്നിവർ പ്രസംഗിച്ചു.