പത്തനംതിട്ട: ലോക് ഡൗണിനെ തുടർന്ന് ദിവസങ്ങളായി അടച്ചിട്ടിരിക്കുന്ന പ്രസുകളിൽ ക്ളോത്ത് പ്രിന്റിംഗ്, ഡിജിറ്റൽ പ്രിന്റിംഗ്, ഒാഫ്സെറ്റ് മെഷിൻ, ഫോട്ടോസ്റ്റാറ്റ്, കളർ പ്രിന്ററുകൾ, കമ്പ്യൂട്ടർ, യു.പി.എസ്, ബാറ്ററികൾ എന്നീ യന്ത്രങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതിനാൽ നശിക്കുന്ന സാഹചര്യമാണെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി. യന്ത്രങ്ങൾ കേടായാൽ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് പ്രസുടമകൾക്കുണ്ടാവുക. പ്രിന്റ് ചയ്ത വർക്കുകൾ കൊടുക്കാൻ സാധിച്ചിട്ടില്ല. അടച്ചിട്ടിരിക്കുന്ന പ്രസുകൾ നിയന്ത്രണ വിധേയമായി ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജയിൻ കെ.എബ്രഹാം ആവശ്യപ്പെട്ടു.