അടൂർ : കേരള കോൺഗ്രസ്‌ എം ചെയർമാനും ധനകാര്യ മന്ത്രിയുമായിരുന്ന കെ.എം.മാണിയുടെ ഒന്നാം ചരമവാർഷികം അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂർ ,പന്തളം ,ഏഴംകുളം തുടങ്ങി വിവിധ അതിഥി തൊഴിലാളി കേന്ദ്രങ്ങളിലും അനാഥ സംരക്ഷണ സ്ഥാപനത്തിലുമായി ആചരിച്ചു. അടൂർ കരുവാറ്റ ഗവ. എൽ. പി സ്കൂളിൽ ഡിവൈ.എസ്.പി ജവഹർ ജനാർഡ് കിറ്റുകൾ ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ , നിയോജക മണ്ഡലം പ്രസിഡന്റ്‌ സജു മിഖായേൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോണി ചുണ്ടമണ്ണിൽ , മണ്ഡലം പ്രസിഡന്റ്‌ ടിബി ജോസഫ് കുരിശുമ്മുട്ടിൽ എന്നിവർ നേതൃത്വം നൽകി. പന്തളത്തു ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.ആർ.രവിയും ഏഴംകുളത്തു മണ്ഡലം പ്രസിഡന്റ്‌ തോമസ് മാത്യുവും നേതൃത്വം നൽകി.