നാരങ്ങാനം: കൊവിഡ് 19 ദുരിതാശ്വാസമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം നാരങ്ങാനം പഞ്ചായത്തിൽ ആരംഭിച്ചു. മഹാണിമല ഗിരിജൻ കോളനി നിവാസികൾക്ക് കിറ്റ് നൽകി വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. . വരും ദിവസങ്ങളിൽ എല്ലാ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം തുടരും.