പത്തനംതിട്ട: കൊവിഡ് 19 പരിശോധനയിൽ ഇന്നലെ ലഭിച്ച 132 ഫലങ്ങൾ നെഗറ്റീവായി. ഇന്നലെ പുതിയ പൊസിറ്റീവ് കേസുകളില്ല. കഴിഞ്ഞ ദിവസം പൊസിറ്റീവായ രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന നാല് പേരെ കണ്ടെത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എട്ടും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നാലും അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും എെസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുണ്ട്.
ഡൽഹി നിസാമുദ്ദീനിൻ മത സമ്മേളനത്തിൽ പങ്കെടുത്ത ജില്ലക്കാരായ 20 പേർ നിലവിൽ ജില്ലയിൽ ഹോം ഐസൊലേഷനിൽ ആണ്. ഇവരിൽ 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ബാക്കി രണ്ടു പേരുടെ സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.