പന്തളം : സിവിൽ പൊലീസ് ഒാഫീസർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയന്റെ നേതൃത്വത്തിൽ മാസ്‌കുകൾ, ഗ്ലൗസുകൾ, സാനിറ്റൈസറുകൾ, സോപ്പുകൾ, കുടിവെള്ളം തുടങ്ങിയവ വിതരണം ചെയ്തു. യൂണിയന്റെ വിവിധ ഭാഗങ്ങളിൽ
കൊവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണം നടത്തി. ആവശ്യമായ മാസ്‌ക്കുകൾ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന തയ്യൽ പരിശീലന ക്ലാസ്സിലെ അംഗങ്ങൾ സൗജന്യമായി തയ്ച്ച് നൽകുന്നുണ്ട്.
നൂറനാട് പൊലീസ് സ്റ്റേഷനിലേക്കാവശ്യമായ കൊവിഡ് പ്രതിരോധ സാമഗ്രികൾ സബ് ഇൻസ്‌പെക്ടർ ബിജുവിന് യൂണിയൻ സെക്രട്ടറി ഡോ.ഏ.വി.ആനന്ദരാജ്, കൗൺസിൽ അംഗങ്ങളായ വി.കെ.രാജു കാവുംപാട്ട്, ഉദയൻ പാറ്റൂർ, അനിൽ ഐ സെറ്റ് എന്നിവർ കൈമാറി.