ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ ആസ്തി വികസന പദ്ധതി 2020-21 പ്രകാരം 240 ലക്ഷം രൂപ ആരോഗ്യ മേഖലയിൽ വിനിയോഗിക്കുന്നതിന് ജില്ലാ കളക്ടർക്ക് എം.എൽ.എ. നിർദ്ദേശം നല്കി. ഇതിൽ 100 ലക്ഷം രൂപ നിലവിലുള്ള ആശുപത്രി കോവിഡ് പ്രതിരോധ ആശുപത്രിയാക്കുന്നതിനും, ബാക്കി 140 ലക്ഷം രൂപ പ്രാഥമാകാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിടം പണിയുന്നതിനും വേണ്ടിയാണ് നിർദ്ദേശിച്ചിട്ടുള്ളത്.100 ലക്ഷം രൂപ വിനിയോഗിച്ച് കോവിഡ് പ്രതിരോധ സംവിധാനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ മുഖാന്തിരം നടപ്പിലാക്കാൻ കളക്ടറോട് നിർദ്ദേശിച്ചു. ആകെ 2019-20 വർഷത്തെ ഉൾപ്പെടെ 400 ലക്ഷം രൂപ ആരോഗ്യ മേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്. 140 ലക്ഷം രൂപ പ്രാഥമാകാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിടം പണിയുന്നതിന്' ബുധനൂർ പെരിങ്ങലിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണം (30 ലക്ഷം),ചെറിയനാട് പ്രാഥമികാരോഗ്യ കേന്ദ്രം (30 ലക്ഷം),തിരുവൻവണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം (50 ലക്ഷം),വെൺമണി ആയുർവേദാശുപത്രി കെട്ടിട നിർമ്മാണം (30 ലക്ഷം) 2019-20 വർഷത്തെ ആസ്തി വികസനഫണ്ടിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ആലാ, ചെന്നിത്തല, വെൺമണി എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിടം പണിക്ക് 30 ലക്ഷം രൂപ വീതവും, ബുധനൂർ ഹോമിയോ ആശുപത്രിക്ക് 30 ലക്ഷം രൂപയും മുളക്കുഴയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.ആകെ 2019-20 വർഷത്തെ ഉൾപ്പെടെ 400 ലക്ഷം രൂപ ആരോഗ്യ മേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്.