ചിറ്റാർ : റേഞ്ച് ഡെപ്യുട്ടി എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറ്റാർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.സജീവിന്റെ നേതൃത്ത്വത്തിൽ നടത്തിയ റെയ്ഡിൽ സീതത്തോട് കോട്ടക്കുഴി വടക്കേടത്ത് വീട്ടിൽ സതീഷ്‌കുമാറിന്റെ വീട്ടു പരിസരത്ത് നിന്ന് 185 ലിറ്റർ വ്യാജവാറ്റിനായി പാകപ്പെടുത്തിയ കോട, 5 ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ് എന്നിവ കണ്ടെത്തി. പ്രതി എക്‌സൈസ് സംഘത്തെ കണ്ട് ഓടിപ്പോയി. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഒ.പി.വർമ്മദേവൻ,പ്രിവന്റീവ് ഓഫീസർ ബിജു.പി.വിജയൻ, അനിൽകുമാർ, സി.ഈ.ഓ മാരായ ശൈ ലെന്ദ്രകുമാർ, ജയശങ്കർ, വനിതാ സി.ഈ.ഒ റാണി എന്നിവർ റെയ്ഡിൽ പങ്കെടുത്തു
പത്തനംതിട്ട എക്‌സൈസ് ഇന്റലിജൻസ് ബ്യുറോയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചിറ്റാർ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സീതത്തോട് വാലുപാറ കൊച്ചുതാണ്ടിപ്പാറയുടെ സമീപമുള്ള തോടിന്റെ കിഴക്കരികിൽ നിന്ന് 35 ലിറ്റർ കോട കണ്ടെടുത്തു നശിപ്പിച്ചു. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയശങ്കർ, ആനന്ദു മോഹൻ, ശിഖിൽ എന്നിവർ പങ്കെടുത്തു.