കോഴഞ്ചേരി: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന് രാജ്യ വ്യാപകമായി സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് പോയപ്പോൾ ജോലിയും കൂലിയും നഷ്ടപ്പെട്ട് വറുതിയിലായ ലക്ഷക്കണക്കിന് വരുന്ന നിർമ്മാണം,തയ്യൽ, ആഭരണം, പായ, കൊട്ട, മൺപാത്രം, തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് ട്രഡീഷണൽ ആർട്ടിസാൻസ് വർക്കേഴ്‌സ് കോൺഗ്രസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനോജ് തെന്നാടൻ ആവശ്യപ്പെട്ടു.