പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ വാർ റൂം ശ്രദ്ധേയമാകുന്നു. വാർ റൂമിന് ജില്ലയിലെ മുഴുവൻ സെക്രട്ടറിമാരും പിന്തുണ നൽകുന്നുണ്ട്. ഡി.ഡി.പി എസ്.സൈമ, എ.ഡി.പി ഷാജി ചെറുകരക്കുന്നേൽ എന്നിവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജില്ലാതല വാർ റൂമിന്റെ ഏകോപന ചുമതല നോഡൽ ഓഫീസറായ പി.ജെ.രാജേഷ് കുമാറിനാണ്.

പഞ്ചായത്ത് തലത്തിൽ നടത്തുന്ന

പ്രവർത്തനങ്ങൾ

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക, വീടുകൾ സന്ദർശിക്കുക, ഭക്ഷണ സാമഗ്രികൾ എത്തിക്കുക, കൗൺസലിംഗ് നൽകുക, സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുക, സ്റ്റിക്കർ പതിക്കുക, പ്രത്യേക പരിഗണന നൽകേണ്ട വിഭാഗങ്ങളുടെ വിവരശേഖരണം, ചികിത്സ, ബോധവൽക്കരണം, ഭക്ഷണം, നിലവിൽ ലഭ്യമായ പ്രതിരോധ സംവിധാനങ്ങളുടെ വിവരശേഖരണം (സർക്കാർ /സ്വകാര്യ ആശുപത്രികൾ), സർക്കാർ /സ്വകാര്യ സ്ഥാപനങ്ങളുടെ ചികിത്സാ സംവിധാനങ്ങളുടെ വിവരശേഖരണം, അടിയന്തര സാഹചര്യത്തിൽ ആവശ്യമായ താമസസൗകര്യങ്ങളുടെ വിവരങ്ങൾ, സന്നദ്ധ പ്രവർത്തനത്തിന് താൽപര്യമുള്ള മെഡിക്കൽ വിഭാഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുക, വാർഡ്തല ആരോഗ്യ ജാഗ്രതാ സമിതികളെ ഏകോപിപ്പിക്കുക, അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കൽ, തൊഴിലാളികളെ രോഗ പരിശോധനയ്ക്ക് വിധേയരാക്കുക, ഭക്ഷണ സാമഗ്രികൾ നൽകുക, ലേബർ ക്യാമ്പുകളുടെ സജ്ജീകരണം, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യമായ ഡോക്ടർമാരുടെ നിയമനം, ജീവനക്കാരുടെ താമസം, ഭക്ഷണം, തെരുവുകളിൽ താമസിക്കുന്നവരുടെ പുനരധിവാസം, കോവിഡ് കെയർ സെന്ററുകളാക്കാൻ കെട്ടിടം കണ്ടെത്തുക, ക്യാമ്പുകൾ കണ്ടെത്തുക, ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാൻ ഗോഡൗൺ കണ്ടെത്തുക, സാമൂഹിക അടുക്കള ഒരുക്കൽ, അഗതികൾ, തെരുവുകളിൽ അന്തിയുറങ്ങുന്നവർക്കും കിടപ്പുരോഗികൾക്കും ആദിവാസി ഊരുകളിൽ താമസിക്കുന്നവർക്കും ഭക്ഷണം എത്തിക്കുക, പ്രത്യേക പരിഗണന നൽകേണ്ടവരുടെ കരുതലിനും സുരക്ഷയ്ക്കുമായി ഹെല്പ് ഡെസ്‌ക്, സന്നദ്ധസേവകരെ സജ്ജമാക്കൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മരുന്നുകളുടെ ലഭ്യത, ആരോഗ്യ വിഭാഗം ജീവനക്കാരുടെ വാഹന സൗകര്യം ഉറപ്പുവരുത്തകയും അല്ലാത്തവർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക.