പത്തനംതിട്ട : കൊവിഡ് 19 ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ ക്ഷേമനിധി അംഗങ്ങളായ കർഷക തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് ധനസഹായം നൽകും. അറുപത് വയസ് പൂർത്തിയാകാത്തവരും 12 മാസത്തിൽ കൂടുതൽ അംശദായ കുടിശിക വരുത്താത്തവരുമായ സജീവ അംഗങ്ങൾക്കാണ് സഹായം നൽകുന്നത്. കൊറോണ ബാധിച്ചയാൾ/ നിരീക്ഷണത്തിലുള്ളയാൾ എന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെയും ആധാർ കാർഡിന്റെയും പകർപ്പുകൾ, അംഗം താമസിക്കുന്ന സ്ഥലത്തെ ആരോഗ്യപ്രവർത്തകന്റെ മൊബൈൽ നമ്പർ, അംഗത്തിന്റെ മൊബൈൽ നമ്പർ എന്നിവ വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം നൽകണം. agri.worker.pta@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 9495717646, 9400598650 എന്നീ വാട്‌സ്ആപ്പ് നമ്പരുകളിലോ അപേക്ഷ സമർപ്പിക്കാം. അപേക്ഷയും പകർപ്പുകളും വ്യക്തതയുള്ളതായിരിക്കണം. കൂടുതൽ വിവരത്തിന് ഫോൺ: 0468 2327415.