പത്തനംതിട്ട :കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയംതൊഴിൽ ചെയ്യുന്നവർക്കും ആശുപത്രി, മെഡിക്കൽ സ്റ്റോർ, ലബോറട്ടറി, പെട്രോൾപമ്പ്, ഗ്യാസ് ഏജൻസി എന്നീ അവശ്യ സർവീസ് സ്ഥാപനങ്ങളിൽ ലോക്ക്ഡൗൺ പിരീഡിൽ ജോലി ചെയ്തുവരുന്നതുമായ അംഗങ്ങൾക്ക് 1000 രൂപവീതം ധനസഹായം നൽകും. ബോർഡിലെ സജീവ അംഗങ്ങൾ കൊവിഡ്19 ബാധിതരായിട്ടുണ്ടെങ്കിൽ പതിനായിരം രൂപയും, രോഗബാധ സംശയിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ഐസലേഷനിൽ കഴിയുന്ന അംഗങ്ങൾക്ക് 5000 രൂപയും ചികിത്സാ രേഖകളുടെ അടിസ്ഥാനത്തിൽ നൽകും. 2019 മാർച്ച് 31 വരെ അംശദായം പൂർണമായി അടച്ച ബോർഡിലെ സജീവ അംഗങ്ങൾക്കും പദ്ധതിയിൽ ചേർന്ന് കുടിശിക വരുത്താതെ അംശദായം അടച്ചവർക്കും അപേക്ഷിക്കാം. ക്ഷേമനിധി അംഗത്വ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ബാങ്ക്, ബ്രാഞ്ച്, ആധാർ നമ്പർ എന്നിവ ഉൾപ്പെടുത്തി വെള്ളപേപ്പറിലുള്ള അപേക്ഷയോടൊപ്പം, കൊറോണ ബാധിതർ/ ഐസൊലേഷൻ ചികിത്സയ്ക്ക് വിധേയമായവർ എന്നിവർ മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തി peedikapta@gmail.com എന്ന ഇമെയിൽ വിലാസത്തിലോ, 9745593288, 6282898574 എന്നീ മൊബൈൽ വാട്‌സ് ആപ്പ് നമ്പറുകളിലോ ലഭ്യമാക്കണം. 30 ന് ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഫോൺ : 04682223169.