മല്ലപ്പള്ളി : അയ്യപ്പസേവാസംഘം 331-ാം ശാഖ എഴുമറ്റൂർ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പല വ്യഞ്ജനങ്ങൾ നൽകി. സംഘം പ്രസിഡന്റ് പി.എസ് കരുണാകരനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജയൻ പുളിക്കൽ ഏറ്റുവാങ്ങി.സെക്രട്ടറി സുനിൽ കുമാർ ആചാരി, കെ.ടി.മുരളി, ഉണ്ണിക്കണ്ണൻ പഞ്ചായത്ത് അംഗങ്ങളായ അനിൽ പൈക്കര,സന്തോഷ് സായി, തോമസ് എം.പട്യാനി, സുഗതകുമാരി എന്നിവർ സന്നിഹിതരായിരുന്നു.