തിരുുവല്ല: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണിലേക്ക് പച്ചക്കറിയും പലവ്യഞ്ജനവും നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ ഏറ്റുവാങ്ങി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജെ. മാത്യു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, പഞ്ചായത്തംഗം പി.ജി.നന്ദകുമാർ, ജോൺസൺ വെൺപാല, നിസിൽ രാജ് എന്നിവർ പങ്കെടുത്തു.