പത്തനംതിട്ട : ലോക് ഡൗൺ കാലത്ത് വിപണിയിലെ അധികൃതരുടെ ഇടപെടൽ കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കിയതായി ഓൾ കേരളാ പൗൾട്രി ഫെഡറേഷൻ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കിലോയ്ക്ക്
നൂറ്റിപ്പത്ത് രൂപയ്ക്ക് വിൽക്കണം എന്നാണ് നിബന്ധന. കോഴി ഉത്പാദന കേന്ദ്രങ്ങളിൽ ദിനംപ്രതി വില ഉയരുകയാണ് അതിനെ ആശ്രയിച്ചാണ് സംസ്ഥാനത്തെ ഫാമുകൾ വില നിശ്ചയിക്കുന്നത് . ചെറുകിട കോഴിക്കടകളിൽ ജീവനുള്ള കോഴിയെ ഇറക്കുമ്പോൾ കിലോയ്ക്ക് നൂറ്റിപ്പതിനഞ്ച് രൂപ വിലവരും. ഇതുമൂലം അധികൃതർ പറയുന്ന വിലയ്ക്ക് വിൽപന പ്രായോഗികമല്ല . യോഗത്തിൽ എസ്.കെ നസീർ, ജയൻ റാന്നി, ഷാജി വായ്പൂർ, ആനന്ദൻ ,അനസ് തുടങ്ങിയവർ സംസാരിച്ചു.