പന്തളം:ഹ്യദയ സംബന്ധമായ രോഗത്തിന് മരുന്നുകൾ ആവിശ്യപ്പെട്ട പൂഴിക്കാട് തുമല ലാൽ ഭവനത്തിൽ രാജമ്മക്ക് മരുത്തുകൾ എത്തിച്ചു നൽകി.
ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ വോളിന്റർന്മാരായ എൻ.സി.അഭിഷ്, അരുൺകുമാർ കുരമ്പാല എന്നിവരുടെ നേതൃത്വത്തിൽ ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രവർത്തകർ കേരള ഫയർ ഫോഴ്സ്‌നോടു സഹായം അഭ്യർത്ഥിക്കുകയും അടൂർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ കോട്ടയത്തുനിന്നു മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുകയുമായിരുന്നു.ഇ.കെ.നായനാർ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.പി.ജെ. പ്രദീപ് കുമാർ, ഫൗണ്ടേഷൻ ബോർഡ് മെമ്പർ എൻ.സി അഭിഷ്, ഫൗണ്ടേഷൻ വോളിന്റർന്മാരായ അരുൺകുമാർ കുരമ്പാല, ശരത് ഫയർഫേഴ്സ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.