നാരങ്ങാനം: ഒന്നിനു പിറകെ ഒന്നായി എത്തിയ ദുരന്തത്തിൽ നിന്ന് കരകയറാൻ സുമനസുകളുടെ സഹായം തേടി ഒരു കുടുംബം.നാരങ്ങാനം കണമുക്ക് കിഴവറ മേലേതിൽ രാജേന്ദ്രപ്പണിക്കരുടെ മൂന്ന് ആൺമക്കളിൽ രണ്ടു പേർക്കും ഗുരുതരമായ കരൾ രോഗം ബാധിച്ചതോടെയാണ് ഈ കുടുംബത്തിന്റെ ജീവിതഗതി തന്നെ മാറി മറിഞ്ഞത്. മൂത്ത മകൻ രാജേഷി (44) ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിട്ട് 5 മാസം ആകുന്നതേ ഉള്ളു. സുഖം പ്രാപിച്ചു വരുന്ന രാജേഷ് ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഭാര്യ ശാരിയുടെ സഹോദരിയും ഇളയ സഹോദരന്റ ഭാര്യയുമായ ശ്യാമയാണ് രാജേഷിന് കരൾ ദാനം നൽകിയത്.ശ്യാമയും സുഖം പ്രാപിച്ചു വരുന്നതേയുള്ളു.. ഇപ്പോൾ സഹോദരൻ രതീഷിനും (41 ) ഇതേ രോഗം ബാധിച്ച് അമൃതാ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. രണ്ട് പേർക്കും 2018 ൽ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.കരൾ മാറ്റിവയ്ക്കലല്ലാതെ വഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു കഴിഞ്ഞു.കരൾ ദാനം നൽകുന്നതിന് തയാറായി ആളുണ്ടെങ്കിലും വരുന്ന ഭാരിച്ച ചിലവിന് വഴി കാണാതെ ഈ കുടുംബം വിഷമിക്കുകയാണ്. പ്രദേശവാസികൾ സഹായഹസ്തവുമായി രംഗത്തുണ്ട്. നാരങ്ങാനം പൗരാവലി എന്ന വാട്ട്സ് അപ്പ് കൂട്ടായ്മയും സഹായ നിധി ശേഖരിക്കുന്ന പ്രവർത്തനമാരംഭിച്ചു. ഇതൊന്നും ചികിത്സക്ക് മതിയാവാത്ത സാഹചര്യമായതിനാലാണ് സുമനസുകളുടെ സഹായം ഈ കുടുംബം അഭ്യർത്ഥിക്കുന്നത്.രതീഷിന്റെ ഭാര്യ ഇപ്പോൾ 4 മാസം ഗർഭിണിയുമാണ്.രാജേഷിന്റെ പേരിൽ നാരങ്ങാനം എസ്.ബി.ഐ. ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Alc No:570646520311 IFSC code - SBIN 0070069
MICR no.689002936
Google pay 9846135357