പത്തനംതിട്ട : കോട സൂക്ഷിച്ചതിന് അരുവാപ്പുലം അക്കരക്കാലപ്പടി ഉഴിഞ്ഞാക്കോട്ടുമണ്ണിൽ വീട്ടിൽ കലേഷ് (30)​നെതിരെ എക്സൈസ് കേസെടുത്തു. 92 ലിറ്റർ കോട കണ്ടെടുത്തു. കോന്നി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം.പ്രസാദ് ,സിവിൽ എക്‌സൈസ് ഒാഫീസർ മാരായ അജയകുമാർ ഡി ,ഷെഹിൻ .എ ,രതീഷ് ,മഹേഷ് .എച്ച്, സുരേഷ് കുമാർ വനിത സിവിൽ എക്‌സൈസ് ഓഫീസർ സന്ധ്യാ നായർ ,​ ഐ. ബി ഉദ്യോഗസ്ഥരായ ടി.എസ്. സുരേഷ് ,ബിനു രാജ് എന്നിവർ പങ്കെടുത്തു,