അടൂർ: അടൂർ എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പന്നിവിഴ മംഗലശേരികുഴിയിൽ റെജി ജേക്കബിന്റെ വീട്ടിൽ നിന്നാണ് അടൂർ എക്സൈസ് ഇൻസ്പെക്ടർ വി. എ. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവ പിടികൂടിയത്. പ്രതി ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഹരികുമാർ , സി.ഇ.ഒ മാരായ സോമശേഖരൻ, രാജേഷ്, രാജൻ എന്നിവർ പങ്കെടുത്തു.