പത്തനംതിട്ട: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള കൊവിഡ് 19 തിരിച്ച് അടയ്‌ക്കേണ്ടാത്ത വായ്പക്കുള്ള അപേക്ഷാ ഫാറം ബോർഡിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ഫാറം വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അതോടൊപ്പം ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, അവസാനമായി ക്ഷേമനിധി അടച്ച രസീത് എന്നിവയുടെ പകർപ്പ് സഹിതം ബോർഡിന്റെ ജില്ലാ ഓഫീസിലേക്ക് ഇ മെയിൽ അയയ്ക്കണം. വെബ്‌സൈറ്റ്: ംംം.സാംേംളയ.ീൃഴ. അപേക്ഷകൾ അയയ്‌ക്കേണ്ട ഇമെയിൽ: ുമേ.സാംേംളയ@സലൃമഹമ.ഴീ്.ശി. ഹെൽപ്പ് ലൈൻ: 9188519853.