ചെങ്ങന്നൂർ: മുളക്കുഴ ഗ്രാമപഞ്ചായത്തിലെ ഊരിക്കടവ് നീർവിളാകം പാടശേഖരത്തിൽ കൊയ്ത്തുതുടങ്ങി.സജി ചെറിയാൻ എം.എൽ.എ, കൃഷി ഒാഫീസർ ആര്യ, വെൺമണി കൃഷി ഒാഫീസർ വി അനിൽകുമാർ,
പാടശേഖര സമിതി സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. 35 വർഷത്തിലേറെയായി തരിശുകിടന്ന പാടശേഖരത്തിന്റെ 30 ഹെക്ടറോളം വരുന്ന ഭാഗത്ത് കൃഷി വകുപ്പിന്റേയും പഞ്ചായത്തിന്റേയും പാടശേഖര സമിതിയുടേയും സഹായത്തോടെയാണ് കൃഷി നടത്തിയത്. ചെന്നിത്തല പഞ്ചായത്തിലെ ഹരിത സംഘം എന്ന കർഷക കൂട്ടായ്മയാണ് കൃഷി നടത്തിയത്.