തേക്കുതോട്: ലോക്ക്‌ ഡൗൺ മൂലം ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി നിർദ്ധനർക്ക്‌

തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം സഹായഹസ്തമായി. കോന്നി, തണ്ണിത്തോട് കമ്മ്യൂണിറ്റി പോലീസുമായി ചേർന്ന് സംഗമം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ടി.ടിഏബ്രഹാമിന്റെ നേതൃത്വത്തിൽ നിരവധി ആളുകൾക്ക് ഭക്ഷണം കിറ്റുകൾ നൽകി. കൂടാതെ തണ്ണിത്തോട് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളിക്ക്‌ തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം കൈമാറി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രണ്ടു വീട് ഉൾപ്പെടെ 32 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടത്താൻ തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമത്തിന് സാധിച്ചതായി പ്രസിഡന്റ് ജേക്കബ് തേക്കുതോട് പറഞ്ഞു. രക്ഷാധികാരി അലി തേക്കുതോട്, സെക്രട്ടറി ഷിബിൻ വർഗീസ്, ട്രഷറർ വിപിൻ വിക്രമൻ, ജെയിംസ് തൂക്കനാൽ, അജി മണ്ണുങ്കൽ, അബ്ദുൾ ലത്തീഫ്, സാജൻ ജേക്കബ്, ലാലാജി കരിങ്കുറ്റിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നാട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജെയിംസ് തൂക്കനാൽ, വിപിൻ വിക്രമൻ, ലത്തീഫ് യൂസഫ്, ഹാരിസ് സൈമൺ, ബാബു കുരീക്കാട്ടിൽ, ജോൺസൺഎന്നിവരുടെ സംഘമാണ്.