പത്തനംതിട്ട: ജില്ലയിൽ ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ചവർക്കെതിരെ പുതുതായി 333 കേസുകൾ രജിസ്റ്റർ ചെയ്തു. 345 ആളുകളെ അറസ്റ്റ് ചെയ്യുകയും 288 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അടൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടേയും സംഘത്തിന്റേയും ഡ്യൂട്ടി തടസപ്പെടുത്തിയതിന് അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉൾപ്പടെയാണിത്.

വിലക്കുകൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെയും വാഹനങ്ങളുമായി ആവശ്യമില്ലാത്ത യാത്രകൾ ചെയ്യുന്നവരെയും നിയമനടപടികൾക്ക് വിധേയമാക്കുന്നതു തുടരും. പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ടുനൽകും.

കെ.ജി. സൈമൺ,

ജില്ലാ പൊലീസ് മേധാവി