1
പള്ളിക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ സുരഭിയെ ബി ജെ പി നിയോജകമണ്ഡലം ജന:സെക്രട്ടറി രാജേഷ് തെങ്ങമം ആദരിക്കുന്നു.

തെങ്ങമം: പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം കോവിഡ് 19 പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ നേഴ്സ് മാർ ആശാ വർക്കർമാർ എന്നിവരെ ആദരിക്കുന്നതിന്റെ ഭാഗമായി പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.സുരഭി സന്തോഷ് നേഴ്സിംഗ് ഹെഡ്ബിന്ദു ജൂനിയർ ഹെൽത്ത് ഇൻപെക്ടർ ഹരികുമാർ എന്നിവരെ ബി.ജെ.പി അടൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം,സനൂപ് സന്തോഷ് കുമാർ. രവീന്ദ്രൻ നായർ വിജയകുമാർ എന്നിവർ പങ്കെടുത്തു.