കോന്നി: നിയോജക മണ്ഡലം കേന്ദ്രീകരിച്ച് മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ് സംഭാവനയായി നൽകിയ 2000 പച്ചക്കറിക്കിറ്റുകൾ 11 പഞ്ചായത്തുകളിലായി വിതരണം നടത്തി.
കോന്നി കോൺഗ്രസ് ഭവൻ കേന്ദ്രീകരിച്ചാണ് 20 ടൺ പച്ചക്കറികൾ സംഭരിച്ച് കിറ്റുകളാക്കി നൽകിയത്. പി.മോഹൻരാജ്, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്, ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ,ഐവാൻ വകയാർ, മോൻസി പയ്യനാമൺ,ടി.എച്ച് സിറാജുദ്ദീൻ,രാജീവ് മള്ളൂർ, ശ്യം എസ് കോന്നി,ദീനാമ്മ റോയി, ജോയൽ മുക്കരണത്ത് എന്നിവർ നേതൃത്വം നൽകി.ചിറ്റാർ,സീത്തോട്, തണ്ണിത്തോട്,മൈലപ്ര, മലയാലപ്പുഴ, കോന്നി, അരുവാപ്പുലം, കലഞ്ഞൂർ, ഏനാദിമംഗലം, പ്രമാടം,വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലാണ് കിറ്റുകൾ വിതരണം ചെയ്തത്.