മല്ലപ്പള്ളി : ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്നവർക്ക് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്ന് വാങ്ങുന്നതിന് ബുദ്ധിമുട്ടുള്ളതിനാൽ ആവശ്യമായ മരുന്ന് വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതിയായ മെഡികോൾ മല്ലപ്പള്ളിയിൽ ആരംഭിച്ചു. തിരുവല്ല സബ് ഡിവിഷൻ ജനമൈത്രി പൊലീസിന്റെയും മല്ലപ്പള്ളി എ.കെ.ജി പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കീഴ് വായ്പ്പൂര് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ജെ. മേഷ് കുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ,പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി ബിനു വർഗീസ്,ഏരിയ കോഓർഡിനേറ്റർ കെ.എം.ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.പദ്ധതിയുടെ ലോഗോ ഡി.വൈ.എസ്.പി.പ്രകാശനം ചെയ്തു.മല്ലപ്പള്ളി സി.ഐ സി.ടി. സഞ്ജയ്,എസ്.ഐ ബി.എസ്.ആദർശ്,സി.പി.ഒ സന്തോഷ്,പാലിയേറ്റീവ് നഴ്‌സ് സോണിയ തുടങ്ങിയവർ പങ്കെടുത്തു.