12-bjp-mask
ബിജെപി ജില്ലാകമ്മിറ്റി ആരംഭിച്ച മുഖാവരണ നിർമ്മാണ യൂണിറ്റ്‌

ചെങ്ങന്നൂർ: കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി. ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റി മുഖാവരണ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു.തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ സേവാ​സംഘം ഓഡിറ്റോറിയം കേന്ദ്രമാക്കിയാണ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. മുഖാവണ നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ നിർവഹിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശും സഹപ്രവർത്തകരുമാണ് മുഖാവരണ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.ബി.ജെ.പി ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, ജനറൽ സെക്രട്ടറി രമേശ് പേരശേരി, സെക്രട്ടറി അനീഷ് മുളക്കുഴ,എസ്.കെ രാജീവ്, പി.ടി ലിജു,എസ്.രഞ്ജിത്ത്,രശ്മി സുഭാഷ്,എന്നിവർ പങ്കെടുത്തു.കോവിഡിനെ പ്രതരോധിക്കാൻ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ആദ്യഘട്ടം 50000 മാസ്‌കുകൾ നിർമ്മിച്ച് സൗജന്യ വിതരണം നടത്തുമെന്ന് എം.വി ഗോപകുമാർ പറഞ്ഞു.