പത്തനംതിട്ട : സാമൂഹിക സുരക്ഷാ പെൻഷൻ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലുള്ള ഉപഭോക്താക്കൾക്ക് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (എഇപിഎസ് ) വഴി വീട്ടിൽ എത്തിച്ചുനൽകും. സഹകരണ ബാങ്ക് നിക്ഷേപകർ ഒഴികെ എല്ലാ ബാങ്ക് ഉപഭോക്താക്കൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്തി 10000 രൂപ വരെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം. ഈ സംവിധാനം ഉപയോഗപ്പെടുത്തുവാൻ 0469 2602591, 0477 2252226, 91 7012630729, 91 6238226608, 91 9400952581(വാട്‌സ്ആപ്പ് രജിസ്റ്ററിങ്) നമ്പറുകളിൽ ബന്ധപ്പെടാം.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തപാൽ വകുപ്പ് അടിസ്ഥാന പോസ്റ്റൽ സൗകര്യങ്ങളും സാമ്പത്തിക ഇടപാടുകളും നിലനിർത്തിയിരുന്നു. തിരുവല്ല തപാൽ ഡിവിഷന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനമായ പോസ്റ്റ് ഓഫീസ് ഓൺ വീൽസ് മാർച്ച് 31 മുതൽ ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്. തപാൽ വകുപ്പ് അവശ്യ മരുന്നുകളുടെയും സാന്ത്വന പരിചരണത്തിൽ ഉള്ളവർക്ക് അവശ്യവസ്തുക്കളുടെയും വിതരണം, സർവീസ്, വെൽഫയർ പെൻഷൻ മുതലായവയുടെ വിതരണം എന്നിവയും നടത്തിയിട്ടുണ്ട്.