പന്തളം: മുളമ്പുഴ മഞ്ജിമ ഗ്രന്ഥശാലയും തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എസ്പിസി യൂണിറ്റും ചേർന്ന് വായനക്കാർക്ക് വീട്ടുപടിക്കൽ പുസ്തകം എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. കോവിഡ് 19 പ്രതിരോധ ചട്ടങ്ങൾ പാലിച്ചു നടത്തുന്ന പുസ്തക വിതരണ പദ്ധതി കവിയും അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗവുമായ വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരുടെ നൂറുകണക്കിനു പുസ്തകങ്ങൾ കൺമുന്നിലെത്തിയപ്പോൾ കുട്ടികളും മുതിർന്ന പൗരന്മാരും വീട്ടമ്മമാരും വലിയ ആവേശത്തോടെയാണ് പുസ്തകങ്ങൾ തിരിഞ്ഞെടുത്തതെന്ന് ഗ്രന്ഥശാല പ്രസിഡന്റ്. ടി.മോഹനചന്ദ്രൻ പിളള പറഞ്ഞു. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.സാബു ജി.വർഗീസ്, എസ്പിഒ സുനിൽ കുമാർ, എസി.പി.ഒ ഗീത സി.ആർ, ഡി.ഐ ദിലീപ്കുമാർ ,പി.ടി.എ. പ്രസിഡന്റ് പ്രമോദ് കുമാർ ടി., എസ്പിസി പി.ടി.എ. വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ, കേഡറ്റ് ഗോകുൽ കൃഷ്ണ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു.