തിരുവല്ല: കവിയൂർ പുഞ്ചയിലെ കൊയ്ത്തു തുടങ്ങി.തിരുവല്ല നഗരസഭയും കവിയൂർ,കുന്നന്താനം പഞ്ചായത്തുകളും ഉൾപ്പെടുന്ന കവിയൂർ പുഞ്ചയിലെ നഗരസഭാ പ്രദേശമായ അണ്ണവട്ടത്ത് കൊയ്ത്ത് ആരംഭിച്ചു.400 ഏക്കറിൽ തമിഴ്നാട്ടിൽ നിന്നെത്തിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ് കൊയ്ത്ത് തുടങ്ങിയത്.കൊവിഡിന്റെ നിയന്ത്രണങ്ങളിൽ കുടുങ്ങാതെ കൊയ്ത്തും സംഭരണവും പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.കർഷക തൊഴിലാളിയായ പടിയറ വീട്ടിൽ ലീലാമ്മ ജോൺ ആദ്യത്തെ കറ്റ കൊയ്‌തെടുത്ത് ഉത്ഘാടനം ചെയ്തു.പാടശേഖര സമിതി സെക്രട്ടറിമാരായ അനിൽകുമാർ കിഴക്കൻമുത്തൂർ, അനിൽകുമാർ ആമല്ലൂർ,മധുസൂദനൻ പിള്ള മീന്തലക്കര,പ്രസിഡന്റ് പ്രസാദ് കുമാർ പാട്ടത്തിൽ,താജുദീൻ, കൗൺസിലർമാരായ ബിജു കാഞ്ഞിരത്തുംമൂട്ടിൽ,അരുന്ധതി രാജേഷ്, ശാന്തമ്മ മാത്യു, പാട്ട കൃഷിക്കാരായ ശശിധരൻ നായർ, സേവ്യർ, സജി എന്നിവർ പങ്കെടുത്തു.