12-sob-vijayakumar
വിജയകുമാർ

തിരുവല്ല : ഗാർഹിക നിരീക്ഷണത്തിലിരിക്കെ നെടുമ്പ്രം സ്വദേശി മരിച്ചത് കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. നെടുമ്പ്രം പൊടിയാടി നോബിൾ ഹൗസിൽ വിജയകുമാർ (68) ആണ് കഴി‌ഞ്ഞ ദിവസം മരിച്ചത്. സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. ഹൃദയാഘാതമാണ് മരണകാരണം. വ്യാഴാഴ്ച ശ്വാസതടസത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വിജയകുമാറിനെ ആശുപത്രിയിലാക്കുകയായിരുന്നു.അഹമ്മദാബാദിൽ എയർഫോഴ്സിൽ ഉദ്യോഗസ്ഥയായ മകളെ സന്ദർശിച്ച ശേഷം നാട്ടിൽ മടങ്ങിയെത്തിയതായിരുന്നു . സംസ്കാരം പിന്നീട്