അടൂർ: ആറ് ലിറ്റർ ചാരായവുമായി രണ്ട്പേർ പിടിയിൽ. ഏഴംകുളം തേപ്പുപാറ പത്മ വിലാസത്തിൽ ഗിരീഷ് (34) തേപ്പുപാറ എഴുമണ്ണിൽ പുത്തൻവീട്ടിൽ റോയ് (42) എന്നിവരെയാണ് അടൂർ സി.ഐ യു.ബിജുവിന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇതിൽ ഗിരീഷിന്റെ വീട്ടിലായിരുന്നു വാറ്റ് നടത്തിയത്. കുപ്പിക്ക് 2000 രൂപ നിരക്കിലായിരുന്നു വിൽപ്പന. ചാരായ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തുന്നതിനിടെ മഫ്ടിയിലെത്തിയ എസ്.ഐ യും സംഘവുമാണ് ഇവരെ കുടുക്കിയത്.തൊട്ടുപിന്നാലെ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം എത്തി ഇവരെ കൈയോടെ പിടികൂടി.ചാരായനിർമ്മാണം അവസാന ഘട്ടത്തിൽ എത്തവേയാണ് പൊലീസ് ഇവരെ പിടികൂടിയത്.വാറ്റിവച്ച ചാരായും വാറ്റ് ഉപകരങ്ങളും പിടിച്ചെടുത്ത പൊലീസ് ശേഷിച്ച കോട നശിപ്പിച്ചു.