covid-id-card
മല്ലപ്പള്ളി മുസ്ലീം മസ്ജിദിൽ അതിഥി തൊഴിലാളിക്ക് എസ്.ഐ ബി.എസ്. ആദർശ് തിരിച്ചറിയൽ കാർഡ് നൽകുന്നു.

മല്ലപ്പള്ളി: അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി കീഴ് വായ്പ്പൂര് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോലിചെയുന്നവർക്ക് കോവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തിൽ തിരിച്ചറിയൽ കാർഡുകളുടെ വിതരണം ആരംഭിച്ചു. തൊഴിലാളിയുടെ ചിത്രം,വിലാസം,ആധാർ നമ്പർ,ഇവരുടെ നാട്ടിലെ വിലാസം, പൊലീസ് സ്റ്റേഷൻ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.കോവിഡ് 19 പ്രതിരോധനത്തിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് എന്ന കുറിപ്പും എഴുതിയ കാർഡുകളാണ് വിതരണം ചെയ്യുന്നത്. കൈമാറ്റം ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുള്ള മൈഗ്രൻഡ് ലേബർ ഐഡിൻന്റിറ്റി കാർഡുകളുടെ വിതരണോദ്ഘാടനം മല്ലപ്പള്ളി മസ്ജിദിൽ താമസിച്ചുവരുന്ന ബംഗാൾ സ്വദേശി ജാഫർ അലിക്ക് നൽകിഎസ്.ഐ ബി.എസ്. ആദർശ് നിർവഹിച്ചു.