ചെങ്ങന്നൂർ: ലോക്ഡൗൺ കാലത്ത് കർഷകർക്ക് കാർഷികോല്പന്നങ്ങൾ വിറ്റഴിക്കാൻ നഗരസഭ ക്യഷി ഭവനുമായി ചേർന്ന് ഇന്നു മുതൽ താത്കാലിക വിപണി ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു.നഗരസഭാ സ്വകാര്യ ബസ് സ്റ്റാന്റിനുള്ളിൽ ഇന്നു രാവിലെ 10ന് ആരംഭിക്കുന്ന വിപണിയിൽ കർഷകർക്ക് അവരുടെ കാർഷികോല്പന്നങ്ങൾ എത്തിച്ച് വിപണനം നടത്തുന്നതിനും പൊതുജനങ്ങൾക്ക് അതു വാങ്ങുന്നതിനുള്ള അവസരം ലഭിക്കുമെന്നും ചെയർമാൻ അറിയിച്ചു.