അടൂർ : സംസ്ഥാന സർക്കാർ സിവിൽ സപ്ലൈസ് വകുപ്പ് മുഖേന എല്ലാ കുടുംബങ്ങൾക്കും നൽകുന്ന പല വ്യഞ്ജന കിറ്റിന്റെ അടൂർ നിയോജക മണ്ഡല തല വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. മുണ്ടപ്പള്ളി റേഷൻ കടയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.മുരുകേശ് അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, മുണ്ടപ്പള്ളി തോമസ്,സപ്ലൈ ആഫീസർ അനിൽ ,സപ്ലൈകോ അസി.മാനേജർ തോമസ് എന്നിവർ പങ്കെടുത്തു. അടൂർ മണ്ഡലത്തിലെ അന്നയോജന അന്തിയോജന വിഭാഗത്തിലെ 5317 കാർഡുടെ മകൾക്കാണ് ആദ്യം കിറ്റ് വിതരണം ചെയ്തത് മറ്റുള്ളവർക്ക് ഉടൻ വിതരണം ചെയ്യുന്നതാണെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു.