പത്തനംതിട്ട: ഡൽഹി നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത ജില്ലയിൽ നിരീക്ഷണത്തിലായ 20 പേർക്കും കൊവിഡ് ബാധിച്ചിട്ടില്ല. അവസാന രണ്ടു പേരുടെ പരിശോധന ഫലം ഇന്നലെ ലഭിച്ചപ്പോൾ നെഗറ്റീവാണ്. എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലാണ്.
ജില്ലയിൽ ഇന്നലെയും പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ 80 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. 558 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.